പെരുമ്പാവൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ പാലക്കാട്ടുതാഴം ഭായി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷിബാ ബഹാദൂർ ച്ഛേത്രി (51) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ മാമുനി ച്ഛേത്രി (39)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനേഴ് വർഷമായി. പത്ത് വർഷമായി കേരളത്തിലുണ്ട്. വിവാഹ ജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഭായി കോളനിയിൽ വച്ച് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ റിൻസ് എം തോമസ്, പി.എം റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments are closed.