31

May

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
200 views 2 sec 0 Comment

വയനാട് ദുരന്തബാധിതരുടെ ക്യാമ്പുകളിൽ സൗജന്യമായി മുടിവെട്ടാൻ തയ്യാറായി ശ്രീരാജ് വെങ്ങോല

admin - August 8, 2024

പെരുമ്പാവൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽകഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂർ അല്ലപ്ര ജംഗ്‌ഷനിൽ കെ.എൽ. 40 അരോമ ഹെയർ ഡ്രസ്സിംഗ് സലൂൺ നടത്തുന്ന ശ്രീരാജ്. പെരുമ്പാവൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമിൽ 2018-മുതൽ അംഗമാണ് ശ്രീരാജ്.  ദുരന്തവാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനു പോകാനുള്ള സന്നദ്ധത പെരുമ്പാവൂരിലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട, പെരുമ്പാവൂരിൽ നിന്നുള്ള ആദ്യ ബാച്ച് സിവിൽ ഡിഫൻസ് സംഘത്തിലെ ആറു പേരിൽ ഒരാളായിരുന്നു ശ്രീരാജ്.  ഏതൊരു മനുഷ്യന്റെയും ചങ്കു തകർക്കുന്ന സമാനതകളില്ലാത്ത ദുരന്തത്തിന്റെ നേർചിത്രമാണ് വയനാട്ടിൽ തനിയ്ക്കു കാണാനായതെന്ന് ശ്രീരാജ് പറഞ്ഞു.

മികച്ച അത്‌ലറ്റു കൂടിയായ ഇദ്ദേഹം വെറ്ററൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്ത് അന്തർദ്ദേശീയശ്രദ്ധ നേടിയ താരമാണ്.  2023-ൽ ദുബായിൽ നടന്ന മീറ്റിൽ 100 മീറ്റർ അത്‍ലറ്റിക്സിൽ ഒന്നാം സ്ഥാനക്കാരനായി. തൊഴിൽരംഗത്തും സാമൂഹികസേവനത്തിലുമുള്ള വേറിട്ട പ്രവർത്തനങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ തൊഴിൽശ്രേഷ്ഠ പുരസ്‌കാരത്തിന് 2021-ൽ അർഹനായിട്ടുണ്ട്. കുലത്തൊഴിലായ ബാർബർ പണി ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ആവശ്യക്കാർക്ക് സൗജന്യമായി ചെയ്തുകൊടുക്കണമെന്ന തോന്നലുണ്ടായപ്പോൾ ശനിയാഴ്ച അക്കാര്യം ശ്രീരാജ് സ്വന്തം ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടു.  ഈ വരുന്ന ഞായറാഴ്ച വീണ്ടും വയനാട്ടിലേയ്ക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകളിലാണ് ശ്രീരാജ്. തുടർന്ന് ചൊവ്വാഴ്ച വരെ ക്യാമ്പുകളിൽ പണിയെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് ആവശ്യക്കാർ വിളിക്കുന്നുണ്ടിപ്പോൾ. സൗജന്യസേവനം ചെയ്യാൻ ആരോഗ്യവകുപ്പിന്റേതടക്കം സർക്കാർ സംവിധാനങ്ങളുടെ അനുമതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മുടിവെട്ടുന്നതിന് മണിക്കൂറുകളോളം ബാറ്ററിയിൽ പ്രവർത്തിപ്പിയ്ക്കാവുന്ന ട്രിമ്മറുകളും ഉപയോഗശേഷം കളയാവുന്ന കട്ടിംഗ് ക്ലോത്തുകളും ഷേവിംഗ് ഉപകരണങ്ങളും ഇതിനായി സ്വന്തം പണം മുടക്കി വാങ്ങിവച്ചിരിക്കുകയാണ്. മേപ്പാടിയിലേയ്ക്കാണ് ആദ്യം പോകുന്നത്. അവിടെ നിന്നും അനുമതി തേടിക്കൊണ്ട് വിവിധ ക്യാമ്പുകളിലെത്തി ജോലി ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.

സുഹൃത്തുക്കളുടെയും നാട്ടുകാരുടെയുമെല്ലാം സാമ്പത്തിക സഹായത്താലാണ് മലേഷ്യയിലും ദുബായിലുമടക്കം അന്തർദ്ദേശീയ അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കാൻ ശ്രീരാജിനായത്. 2020-ൽ ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കിയിൽ കേരളത്തിന്റെ അഭിമാനമായി പി. ആർ. ശ്രീജേഷ് വെങ്കലം നേടിയപ്പോൾ അതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് ശ്രീരാജ് നാട്ടിലെ എട്ടോളം ശ്രീജേഷുമാർക്ക് സൗജന്യമായി തലമുടി വെട്ടിക്കൊടുത്തത് അന്ന് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.  സമൂഹത്തിലെ ഒരുപാടു പേരുടെ സഹായം കൊണ്ടാണ് തനിയ്ക്ക് പലതും നേടാനായതെന്ന് ശ്രീരാജ് പറഞ്ഞു. കണ്ണീർ തോരാത്ത വയനാട്ടിലെ ദുരന്തഭൂമിയിൽ ചെന്ന് സ്വന്തം കുലത്തൊഴിൽ സൗജന്യമായി ചെയ്ത് തന്നാലാകുന്ന സഹായം ചെയ്യണമെന്ന തോന്നൽ അങ്ങനെയുണ്ടായതാണ്.

ക്യാമ്പുകളിൽ കഴിയുന്നവർ 9847264785 എന്ന നമ്പറിൽ വിളിച്ചാൽ മുടിവെട്ടാനായി ശ്രീരാജ് അവിടെയെത്തും. വെങ്ങോല ബഥനി കവലയിൽ മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണ് ശ്രീരാജ്. ബി. ഫാമിനു പഠിക്കുന്ന ശ്രീജയാണ് ഭാര്യ. ഏകമകൻ ശ്രീപാർത്ഥ്.

PREVIOUS

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു; 4 ചൈനീസ് പൗരന്മാര്‍ക്കും പൈലറ്റിനും ദാരുണാന്ത്യം

NEXT

‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റൂ’; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
Related Post
April 2, 2024
പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്
May 3, 2024
പോലീസ് പിടിച്ച പടക്കങ്ങളും ഗുണ്ടുകളും പാറമടയിൽ കൂട്ടിയിട്ട് കത്തിച്ചു; സ്‌ഫോടനം. വീടുകൾക്ക് കേടുപാടുകൾ
July 26, 2024
ഐതിഹാസിക വിജയത്തിന്‍റെ കാൽ നൂറ്റാണ്ട്
January 14, 2024
കുഞ്ഞിന്റെ സ്വർണ്ണ അരഞ്ഞാണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ
Comments are closed.
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ
May 30, 2025
മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി
May 30, 2025
രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
May 30, 2025
കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു
May 30, 2025

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ
News Vision
News Vision
മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ്
News Vision
രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി
News Vision
കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ

Recent Posts

  • രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ
  • മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി
  • രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
  • കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു
  • കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു
© Copyright 2025 - Newsvision. All Rights Reserved