
പെരുമ്പാവൂർ: പെരുമ്പാവൂർ പാലക്കാട്ട് താഴം പാലത്തിന് അടിയിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പാലത്തിന്റെ കാലുകളുടെ താഴെ ഒരാൾക്ക് കിടക്കുന്നതിനുള്ള സ്ഥലമുണ്ട്. ഇവിടെ കിടന്നുറങ്ങിയപ്പോൾ മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.