
പാലക്കാട്: വടക്കഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ് – അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം. കുട്ടിക്ക് പാൽ കൊടുത്തതിന് ശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു. പിന്നീട് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുലപ്പാൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിച്ചു.