പാലക്കാട്: റോഡരികിലെ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ഗവൺമെന്‍റ് വിക്‌ടോറിയ കോളെജിനു സമീപം പറക്കുന്നത്ത് പടക്കന്തറ മനയക്കൽത്തൊടി സുധാകരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
ഭക്ഷണം വാങ്ങാൻ ഇരകുചക്രവാഹത്തിൽ വരുന്നതിനിടെ റോഡരികിലെ കുഴിയിൽപെട്ട് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കുഴി, പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ചതാണെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.



