FEATURED

രാഹുലും പ്രിയങ്കയും വ്യാഴാഴ്ച വയനാട്ടിലെത്തും

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെ ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് സന്ദർശനം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, വയനാട്ടിൽ മരിച്ചവരുടെ എണ്ണം 179 ആയി. ഇനിയും കണ്ടെത്തേണ്ടതായി നൂറുകണക്കിന് ആളുകളാണ് ഉള്ളത്. മരിച്ചവരിൽ 88 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ […]

FEATURED

”മുണ്ടക്കൈയിൽ ഉണ്ടായത് വൻ ദുരന്തം, രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു”, ഗവർണർ

കോഴിക്കോട്: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ വൻ ദുരന്തമാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ​ഗവർണർ. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 159 ആയി. ഇനിയും നിരവധി ആളുകളെ കണ്ടെത്തേണ്ടതുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 191 […]

FEATURED

ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ കളക്ഷൻ സെന്റർ തുറന്നു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ വാങ്ങിയവർക്ക് കളക്ഷൻ സെന്ററിൽ എത്തിക്കാൻ കഴിയും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സെന്റർ പ്രവർത്തിക്കുക. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ മതി. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ […]

FEATURED

12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന്  (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും നാളെ അവധിയാണ്. അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്. അവധിയിൽ ഉൾപ്പെട്ടതും അല്ലാത്തതുമായി വിവരങ്ങൾ ഇങ്ങനെ…

FEATURED

നോവായി വയനാട്ട്; ഇനിയും തിരിച്ചറിയാതെ മൃതദേഹങ്ങൾ

കൽപറ്റ:  വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അ​ഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിക്കും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരി​ഗണന. സൈന്യത്തിന് പിന്തുണ നല്‍കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്. 151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. […]

FEATURED

കാലവർഷക്കെടുതി: കാലടി, കാഞ്ഞൂർ, മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തുകളിൽ അടിയന്തിര യോഗം ചേർന്നു

കാലടി: നിൽക്കാതെ പെയ്യുന്ന ശക്തമായ മഴയും, വീശിയടിക്കുന്ന കാറ്റും മൂലണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മുൻകരുതലുകൾ സ്വീകരിക്കുന്നതിന് കാലടി ഗ്രാമപഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്നു. വീടുകളിൽ വെള്ളം കയറിയ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പ്രിയദർശിനി കോളനിയിലെ 6 കുടുംബങ്ങളെയും, ആറാം വാർഡിലെ 2 കുടുംബങ്ങളെയും, ഒൻപതാം വാർഡിലെ ഒരു കുടുംബത്തെയും മാണിക്കമംഗലം എൻ.എസ്.എസ്. സ്കൂളിൽ ആരംഭിച്ചു. ഇവർക്ക് വേണ്ട മുഴുവൻ സൗകര്യങ്ങളും ഒരുക്കും. 2018ൽ വെള്ളപൊക്കമുണ്ടായപ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തിയ മാണിക്കമംഗലം സെൻ്റ് റോക്കോസ് പള്ളി, ശ്രീ ശങ്കരാ കോളേജ്, […]

FEATURED

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, എറണാകുളം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി […]

FEATURED

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 119 ആയി

കൽപ്പറ്റ: വയനാട് ചൂരൽമല. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 119 ആയി ഉയർന്നു. എത്ര വീടുകൾ ഒലിച്ചു പോയെന്ന് കൃത്യമായ കണക്കുകൾ പുറത്തു വിട്ടിട്ടില്ല. തോട്ടം തൊഴിലാളികളുടെ 9 ലായങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ പുഴ ദിശ മാറിയൊഴുകുകയാണ്. താത്കാലിക പാലത്തിലൂടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലിൽ അക്ഷരാർഥത്തിൽ നാമാവശേഷമായി മുണ്ടക്കൈയും ചൂരൽമലയും. മുണ്ടക്കൈയേയും ചൂരൽമലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ 300 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 24 മണിക്കൂറിനിടെ 300 മില്ലീമീറ്ററിൽ അധികം മഴയാണ് വയനാട്ടിൽ പെയ്തത്. […]

FEATURED

പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി മനു ഭാകര്‍

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പിച്ച് വെങ്കലം നേടി. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. […]