
കാലടി: കാനഡയിൽ കാണതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുളളലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 5 മുതൽ ഫിന്റോയെ കാണാനില്ലായിരുന്നു. 12 വർഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്. നീലീശ്വരം പൂണേലി ധന്യയാണു ഭാര്യ.