നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ സ്വർണകള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ കസ്റ്റംസിൻ്റെ പിടിയിലായി ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 797 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്.
ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരൻ 1182 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വർണ ചെയിനും വളയും കണ്ടെടുത്തു. അബുദാബിയിൽ നിന്നും വന്ന കാസർക്കോ ഡ് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ നിന്നും 272 ഗ്രാം സ്വർണവും പിടി കൂടി