
കാലടി: സമകകാലിക സംഭവങ്ങളെ ആസ്പദമാക്കി ബ്ലൂഹാറ്റ്‌സ് മീഡിയ, തണൽ മീഡിയ എന്നിവരുടെ ബാനറിൽ മലയാറ്റൂർ സ്വദേശി ജെറിൻ ജോസ് സംവിധാനം ചെയ്ത 1 മിനിറ്റ് ദൈർഘ്യമുള്ള മയക്കം എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ലഹരിയുടെ പിടിയിൽ അകപ്പെട്ട യുവാവിന്റെ കഥയിലൂടെ ഇന്നത്തെ സമൂഹത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നതാണ് ഹൃസ്വചിധതം. നിഖിൽ ജോയ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ രാജ് കെ.ജെ, അലൻ അങ്കമാലി എന്നിവരാണ് ക്യാമറ ചെയ്തിരിക്കുന്നത്.
ആൽവിൻ ടോമി എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിൽ ആൽഫലക്‌സ് അങ്കമാലിയിലെ ബിജോയ് ചെറിയാൻ റെക്കോഡിംഗിന് നേതൃത്വം നൽകി. അഭിനേതാക്കൾ കൂടിയായ വർഗീസ് തണൽ, ഷിജോ വർഗീസ് എന്നിവരാണ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്. ഇവരെ കൂടാതെ സുനിൽ ചാക്കോ, ഡേവീസ് കുഴുപ്പിള്ളി , സോണിയ സുനിൽ, പ്രിയ ജോബി, ഫെബ ജോബി, ഷേർലി തോമസ് ഷെറീന ജോയ്, ദിലീപ് എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ജസ്റ്റിൽ തോട്ടങ്കര കലാസംവിധാനം നിർവ്വഹിച്ചു. എഡ്വിൻ, സോണൽ എന്നിവരായിരുന്നു പ്രാഡക്ഷൻ കഡ്രോളേഴ്‌സ്. മായ അഞജന എന്നിവർ ഡബിംഗ് നിർവ്വഹിച്ചിരിക്കുന്നു. ബ്ലൂഹാറ്റ്സ് മീഡിയ എന്റർടൈൻമെന്റ്സ് യൂട്യൂബിൽ മയക്കം കാണാം.
മയക്കം കാണാം