
കാലടി : നിരവധി കലാകാരൻമാരെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന മണി അയ്യമ്പുഴ (44) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. മഞ്ഞപ്ര അസിസ്റ്റന്റ് വില്ലേജ് ഓഫീസർ കൂടിയായിരുന്നു മണി. ഈ മാസം 12 ന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്തത ഉണ്ടായതിനെ തുടർന്ന് ചികൽസക്കായി ആശുപത്രിയിൽ എത്തിയ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ – അശ്വതി. മക്കൾ – ഗോകുൽ, ഗോപിക. ശാന്തഗീതം എന്ന സംഗീത കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു മണി. തന്റെ മൊബൈലിൽ ആരും അറിയാത്ത ഗായിക, ഗായകരുടെ ഗാനങ്ങൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കുമായിരുന്നു. അതുവഴി നിരവധി കലാകാരൻമാരെയും മറ്റും സമൂഹത്തിന് മുൻപിൽ എത്തിക്കാനും മണിക്ക് കഴിഞ്ഞിട്ടുണ്ട്. മണി പരിചയപ്പെടുത്തിയ പലർക്കും സിനിമകളിൽ പാടാനും അവസരം ലഭിച്ചിരുന്നു.