
മലയാറ്റൂർ : മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു. മലയാറ്റൂർ സ്വദേശി സിബിൻ (27) ആണ് കൊല്ലപ്പെട്ടത്. മലയാറ്റൂർ സ്വദേശി വിഷ്ണുവാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചുമണിക്ക് മലയാറ്റൂർ അടിവാരത്തിന് സമീപത്തെ കനാലിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. വിഷ്ണു സിബിൻ മർദ്ദിച്ചു. തുടർന്ന് അബോധാവസ്ഥയിലായ ജിബിനെ വിഷ്ണു തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജിബിൻ മരണപ്പെട്ടിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.