
മലയാറ്റൂർ :പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം സ്വദേശി മുഹമദ് റോഷൻ (27) ആണ് മരിച്ചത്. എറണാകുളത്തുനിന്നും അഞ്ചു പേരടങ്ങുന്ന സംഘം മലയാറ്റൂരിൽ വിനോദസഞ്ചാരത്തിന് എത്തിയതാണ്. വൈകിട്ട് നാലുമണിയോടെ ഇവർ മലയാറ്റൂർ സെൻറ് തോമസ് പള്ളിക്ക് സമീപമുള്ള കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. മൃതദേഹം മലയാറ്റൂർ സെൻറ് തോമസ് ആശുപത്രിയിലേക്ക് മാറ്റി.