കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാകർണിവെല്ലിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. കാടപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ നക്ഷത്രത്തിലാണ് കൗണ്ട്ഡൗൺ. റോജി എം ജോൺ എംഎൽഎ കൗണ്ട്ഡൗൺ ഉദ്ഘാടനം ചെയ്തു. ഡിസംബൽ 25 മുതൽ 31 വരെയാണ് കാർണിവെൽ നടക്കുന്നത്.
120 ഏക്കർ വിസ്തൃതിയുലുളള മണപ്പാട്ടുചിറക്ക് ചുറ്റും നക്ഷത്രമൊരുക്കി അമ്യൂസ്മെന്റ് പാർക്ക്,വ്യാപാര മേളകൾ,കലാപരിപാടികൾ തുടങ്ങിവ ഉൾപ്പെടുന്നതാണ് നക്ഷത്ര തടാകം മെഗാ കാർണിവെൽ.
2015 ലാണ് കാർണിവെലിന് തുടക്കമായത്.5,015 നക്ഷത്രങ്ങളാണ് അന്ന് ചിറയ്ക്ക് ചുറ്റും തെളിയിച്ചത്.2017 ൽ 10,018 നക്ഷത്രങ്ങൾ തെളിയിച്ചു.ഡിസംബർ അവസാന ആഴ്ച്ചയിലാണ് കാർണിവൽ നടക്കുന്നത്.31 ന് രാത്രി കൂറ്റൻ പപ്പാനിയെ കത്തിക്കുന്നതോടെ കാർണിവെലിന് സമാപനമാകും.വൻ ജന പങ്കാളിത്തമാണ് ഓരോ വർഷവും കാർണിവെലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും കാർണിവെൽ കാണാൻ ആളുകൾ എത്താറുണ്ട്.