
മലയാറ്റൂർ: മലയാറ്റൂരിൽ ഗവൺമെന്റ് എൽപി സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ തെരഞ്ഞെടുത്ത് ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. കിളിമൊഴികൾ എന്ന് പേര് നൽകിയ ഡയറി കുറിപ്പുകളുടെ സമാഹാരം പ്രധാന അധ്യാപകൻ ഒ.പി ജോയ് പ്രകാശനം ചെയ്തു.കുട്ടികൾ നൂറിൽ കൂടുതൽ ഡയറികൾ എഴുതുകയും ചെയ്തിരുന്നു. ഡയറി എഴുത്തിലൂടെ കുട്ടികളുടെ ചിന്തയും ഭാഷയും സർഗ്ഗാത്മകതയും വർദ്ധിക്കുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഒന്നാം ക്ലാസ് അധ്യാപിക ശ്രീജ എം എസ് നേതൃത്വം നൽകി. പിടിഎ അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.