കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ സഹോദരിമാർ ഒരേ പഞ്ചായത്തിൽ 2 മുന്നണി കൾക്കായി മത്സരിക്കുന്നു. 15-ാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നിത്യ ഷിനുവും, 2-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന നിവ്യ ബിജുവുമാണ് സഹോദരിമാർ. നിത്യ ജ്യേഷ്ഠത്തിയും, നിവ്യ അനിയത്തിയുമാണ്.
ഇരുവരും കൊറ്റമം ശാന്തിപുരം സ്വദേശികളാണ്. ശാന്തിപുരം കോയിക്കര ഷിനുവാണ് നിത്യയുടെ ഭർത്താവ്. കൊറ്റമം സെന്റ് ജോസഫ് പള്ളിയിലെ ഗായക സംഘാംഗമാണ് നിത്യ. നടുവട്ടം കുന്നില ങ്ങാടി തേലക്കാടൻ ബിജുവാണ് നിവ്യയുടെ ഭർത്താവ്. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിജു. നിത്യയുടെ പ്രധാന എതിരാളി കോൺഗ്രസിലെ സിന്ധു ജോളിയും നി വ്യയുടെ പ്രധാന എതിരാളി സിപിഎമ്മിലെ ജിൻസി ജോമിനുമാണ്.



