
കാലടി: മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്ന് മലയാറ്റൂർ പുതുഞായർ തിരുനാളിനോടുബന്ധിച്ച് 25,26 തിയതികളിലെ പ്രദക്ഷിണവും, 27 ന് നടക്കുന്ന പൊൻപണം ഇറക്കുന്നതും ഒഴിവാക്കി. മറ്റ് തിരുകർമ്മങ്ങൾ സമയബന്ധിതമായി നടത്തും. എട്ടാമിടം തിരുന്നാളായ മെയ് 2,3 തിയതികളിൽ എല്ലാ വർഷങ്ങളിലെപോലെ ഭംഗിയായി പ്രദക്ഷിണവും മറ്റുകർമ്മങ്ങളും നടത്തും. 4 ന് പൊൻപണം താഴത്തെ പള്ളിയിലേയ്ക്ക് ഇറക്കുകയും ചെയും.