
കാലടി: കാട് കയറി ഉപയോഗ ശൂന്യമായി കിടന്ന മലയാറ്റൂർ മണപ്പാട്ട് ചിറയോട് ചേർന്നുള്ള ഓപ്പൺ ഗാലറിയും പരിസര പ്രദേശങ്ങളും സിപിഐയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. മലയാറ്റൂർ തിരുന്നാളിനോടനുബദ്ധിച്ചും, നക്ഷത്ര തടാകം മെഗാ കാർണ്ണിവല്ലിനോടനുബന്ധിച്ചും പരിപാടികൾ സംഘടിപ്പിക്കുന്നത് ഈ ഓപ്പൺ ഗാലറിയിലാണ്. നാളുകളായി ഗാലറി ഉപയോഗ ശൂന്യമായും ഇതിനോട് ചേർന്നുള്ള പ്രദേശങ്ങൾ കാട് കയറിയും കിടക്കുകയായിരുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ബിൻസി ജോയി നിർവ്വഹിച്ചു. വിവിധ ബ്രാഞ്ച് സെക്രട്ടിമാരായ കെ.എസ് രഞ്ജിത്ത്, കെ.കെ രജി, നികേഷ് കുമാർ എന്നിവർ സംസാരിച്ചു. സിപിഐ നേതാക്കളായ സരിത രാജീവ്, ആനീസ് ആന്റണി, ദീപക്ക് മലയാറ്റൂർ, ധന്യ രാജീവ്, ജോയി കെ.പി,സന്തോഷ്, കലേഷ്, ജിജു, മജീഷ് എന്നിവർ നേതൃത്വം നൽകി.