
മലയാറ്റൂർ : വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന 5 വയസുകാരനെ തെരുവ് നായ കടിച്ചു. മലയാറ്റൂർ മനയംമ്പിള്ളി വീട്ടിൽ ജോസഫിനെയാണ് തെരുവ് നായ കടിച്ചത്. കവിളത്തും, ശരീരത്തിലും കടിയേറ്റിട്ടുണ്ട്. രാവിലെയായിരുന്നു സംഭവം. ജോസഫിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.