കാലടി: മാതാപിതാക്കൾക്ക് പിന്നാലെ സഹോദരനെക്കുടി നഷ്ട്ടപ്പെട്ട ജോയലിന്റെ ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാർ. മലയാറ്റൂരിൽ പുഴയിൽ മുങ്ങി മരിച്ച ഊട്ടി സ്വദേശി റോണാൾഡോയുടെ സഹോദരനാണ് ജോയൽ. ഊട്ടിയിൽ നിന്നും അഞ്ചംഗ സംഘമാണ് മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയത്. മലയിറങ്ങിയതിന് ശേഷം ഉച്ചയ്ക്ക് താഴത്തേ പളളിക്ക് സമീപമുളള പുഴയിലാണ് സംഘം കുളിക്കാനിറങ്ങിത്. റോണാൾഡോ,
മണികണ്ഠൻ, സോളമൻ എന്നിവർ പുഴയിലെ ചുഴിയിൽ പെടുകയായിരുന്നു. ഉടൻ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോണാൾഡോ (22),
മണികണ്ഠൻ (20) എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.
ചേട്ടൻ മരിച്ചത് ആദ്യം ജോയലിനെ അറിയിച്ചിരുന്നില്ല. പോലീസും, നാട്ടുകാരും എത്തുന്നത് കണ്ടപ്പോൾ ചേട്ടന് എന്തോ സംഭവിച്ചുവെന്ന് ജോയലിന് മനസിലായി. പിന്നീട് റോണാൾഡോയുടെ മരണവിവരം ജോയലിനെ അറിയിച്ചു. ആകെയുണ്ടായിരുന്ന സഹോദരനും തന്നെവിട്ട് പോയതറിഞ്ഞപ്പോൾ തകർന്ന് പോയി ജോയൽ. 6 വർഷം മുമ്പാണ് ഇവരുടെ മതാപിതാക്കൾ മരിച്ചത്. പിന്നീട് ചിറ്റയുടെ വീട്ടിലായയിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
ശനിയാഴ്ച്ച മലയാറ്റൂർ തീർത്ഥാടനത്തിനെത്തിയ 3 പേരാണ് പുഴയിൽ മുങ്ങി മരിച്ചത്. വൈപ്പിൻ ഓച്ചൻച്ചുരുത്ത് സ്വദേശി സിജൊ (19)യാണ് ആദ്യം മരിച്ചത്. രാവിലെ 8.30 ഓടെ ഇല്ലിത്തോട് ഭാഗത്തെ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു സിജോ. സിജോയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ട നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ട് നല്കി. ഊട്ടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിനു ശേഷം ഞായറാഴ്ച്ച ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.