07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
445 views 0 sec 0 Comment

മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർഥാടക പ്രവാഹം

admin - March 14, 2024

മലയാറ്റൂർ: മലയാറ്റൂർ വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർഥാടകരുടെ തിരക്ക് വർധിച്ചു. 50 നോമ്പ് ആരംഭം മുതൽ ധാരാളം തീർഥാടകർ കുരിശുമുടിയിൽ നിത്യവും എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും കുരിശുമുടി പള്ളിയിൽ രാവിലെ 7.30ന് കുർബാന നടക്കുന്നുണ്ട്. ഇതിനു പുറമേ നോമ്പ് ആരംഭിച്ചതു മുതൽ രാവിലെ 5.30, 7.30, 9.30, വൈകീട്ട് 6.30 സമയങ്ങളിൽ കുർബാന ഉണ്ട്.

മാർത്തോമ്മാ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷത്തിന്റെ ഓർമയ്ക്കായി തീർഥാടകർക്ക് നേർച്ച പായസം നൽകുന്നത് ഈ വർഷവും തുടരും. കൂടാതെ വെഞ്ചരിച്ച ഹന്നാൻ വെള്ളവും തീർഥാടകർക്ക് ലഭ്യമാക്കുന്നു. നേർച്ച കഞ്ഞി കുരിശുമുടിയിലും അടിവാരത്തും പ്രത്യേക സന്ദർഭങ്ങളിൽ നൽകുന്നുണ്ട്. തീർഥാടകരുടെ സൗകര്യാർഥം വിപുല ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.വെളിച്ചവും ശുദ്ധജലവും കുരിശുമുടിയിലും മലമുകളിലേക്കുള്ള പാതയിലും അടിവാരത്തും ആവശ്യത്തിന് ഉണ്ടാകും. അടിവാരത്ത് മാർത്തോമ്മാ ശ്ലീഹയുടെ രൂപത്തിനു സമീപവും ഒന്നാം സ്ഥലത്തിന് അടുത്തും മലമുകളിലും ഡോക്ടർമാരുടെയും നഴ്‌സുമാരു ടെയും സാന്നിധ്യത്തിൽ മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കു ന്നു.

സ്‌ട്രെച്ചർ ഡ്യൂട്ടിക്കാർ 24 മണിക്കൂറും ഉണ്ട്. സെക്യൂരിറ്റി സ്റ്റാ ഫുകളും വൊളന്റിയർമാരും ഭാരത് സ്‌കൗട്ടിന്റെ 30 അംഗ സന്നദ്ധ സേനയും എല്ലാ ഭാഗത്തും സേവനത്തിന് രംഗത്തുണ്ടാകും.പൊലീസും അഗ്‌നിരക്ഷാ സേനയും പ്രവർത്തനസജ്ജമാണ്. അടിവാരത്ത് ആംബുലൻസ് സൗകര്യം ഉണ്ടാകും. എൻക്വയറി കൗ ണ്ടറും ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കുന്നു. മലമുകളിലും താഴത്തെ പള്ളിയിലും മാർത്തോമ്മാ ശ്ലീഹയ്ക്കു സമർപ്പണം നടത്തുന്ന അടിമവയ്ക്കൽ ശുശ്രൂഷ 24 മണിക്കൂറും നടക്കുന്നു. കുമ്പസാരത്തിന് വിപുലമായ സൗകര്യം കുരിശുമുടിയിലും താഴത്തെ പള്ളിയിലും ഒരുക്കിയിട്ടുണ്ട്. വൈദികരോടൊപ്പം സംഘമായി വരുന്ന തീർഥാടകർക്ക് പ്രത്യേകമായ കുർബാന അർപ്പിക്കാൻ താഴത്തെ പള്ളിയിലും കുരിശുമുടിയിലും സൗകര്യമുണ്ട്. താഴത്തെ പള്ളിയിൽ തീർഥാടകർക്ക് വിശ്രമിക്കുന്നതിന് പന്തൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനോടു ചേർന്നു പൊൻകുരിശ് എഴുന്നള്ളിക്കൽ നേർച്ച നിറവേറ്റാനുള്ള സൗകര്യവും ഉണ്ടാകും. വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുന്നൂറോളം സിസി ടിവി ക്യാമറകൾ പല യിടത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. മലയാറ്റൂർ മേഖല മാലിന്യമുക്തമാക്കുന്നതിന് കുടുംബ യൂണിറ്റ് സെൻട്രൽ കമ്മിറ്റി നേതൃ ത്വം നൽകുന്ന ക്ലീൻ മലയാറ്റൂർ പദ്ധതി 17 നു നടപ്പാക്കും. വൈകിട്ട് 3നു അടിവാരത്ത് മാർ ത്തോമ്മാ ശ്ലീഹയുടെ രൂപത്തിനു മുന്നിൽ നിന്ന് ശുചീകരണം ആരംഭിക്കും. മലയാറ്റൂർ, ഇല്ലിത്തോട്, വിമലഗിരി, സെബിയൂർ ഇടവകകളിലെ ജനങ്ങൾ അണിനിരക്കും.

PREVIOUS

ചികിത്സാ പിഴവ് മൂലം ​രോ​ഗി മരിച്ചതായി പരാതി

NEXT

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍
Related Post
January 22, 2024
ആദിശങ്കരയിലെ 2 വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി പ്രതിഭാ പുരസ്‌ക്കാരം
February 27, 2024
സുഹൃത്തുക്കളായ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍
March 5, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 25, 2024
സിദ്ധാർഥന്‍റെ മരണം: വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved