
തമംഗലം: കുട്ടമ്പുഴ വടാട്ടുപാറ പലവൻപടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കാലടി സ്വദേശി അബുഫായിസ് (22) ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിഖ് (38) എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് ഇവർ. വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ആയിരുന്നു ഇവർ. മൂന്നു വണ്ടികളിലായാണ് ഇവർ ഇവിടെ എത്തിയത്.
രാവിലെ എത്തിയ സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും, സിദിഖും വെള്ളത്തിൽ താണു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇവരെ രക്ഷിക്കുവാൻ ശ്രമിച്ചെ എങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും കോതമംഗലം ഫയർ ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തുകയും രണ്ടു പേരെയും മുങ്ങി എടുക്കുകയും ചെയ്തു.. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു…