
കാലടി: രാത്രി പരിശോധനക്കിടെ അയ്യംമ്പുഴ പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്ക് മർദ്ദനമേറ്റു. ഇന്ന് പുലർച്ചെ 2 മണിയോടെ കുറ്റിപ്പാറ ഭാഗത്ത് വെച്ചായിരുന്നു സംഭവം. സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട നേപ്പാൾ സ്വദേശികളായ സുമൻ, ഗീത എന്നിവരെ പരിശോധിക്കുന്നതിനിടയിൽ എസ്‌ഐ ജോർജ്, എഎസ്‌ഐ പി.സി റോസാ, സിപിഒമാരായ അരുൺ, പ്രസാദ് എന്നിവരെ നേപ്പാൾ സ്വദേശികൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് ഗീത പുറത്ത് ചാടാനും ശ്രമിച്ചു. ഇവർ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് ലഹരികൾ ഇവർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.