കൊച്ചി: വടനാടിന്‍റെ പേരിലുള്ള പണപ്പരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. സിനിമാ നടനും കാസർഗോഡ് അഭിഭാഷകനുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ കോടതി തള്ളിയത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൽ എന്ത് പൊതുതാൽപര്യമാണുള്ളതെന്ന് ചോദിച്ച കോടതി സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ആരാഞ്ഞു.