ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സിബിഐ കേസിലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് കാട്ടിയാണ് കോടതി നടപടി. നേരത്തെ ഇഡി കേസിൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
ഇന്ന് കെജ്‌രിവാളിന് ജാമ്യം അനുവദിക്കുകയോ അറസ്റ്റ് റദ്ദാക്കുകയോ ചെയ്തിരുന്നെങ്കിൽ കെജ്‌രിവാളിന് പുറത്തിറങ്ങാമായിരുന്നു. ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിച്ചതിനെതിരേ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി