കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 19,20 തിയതികളിൽ ആഘോഷിക്കും. തിരുനാളിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചുളള നെവേന ടൗൺകപ്പേളയിൽ 10 നും, പളളിയിൽ 11 നും ആരംഭിക്കും. പളളിയിൽ രാവിലെ 5.30 നും ടൗൺകപ്പേളയിൽ വൈകീട്ട് 5.30 ആണ് നൊവേന. 17 രാവിലെ 9 ന് വികാരി ഫാ. ജോയി കണ്ണമ്പുഴ തിരുനാളിന് കൊടികയറ്റേും.
ജനുവരി 18ന് രാവിലെ 5.30നും 7നും 10നും വിശുദ്ധ കുർബ്ബാന, നൊവേന, വൈകീട്ട് 3.30ന് ടൗൺ കപ്പേളയിലേക്ക് അമ്പ് പ്രദക്ഷിണം, 6 ന് വാഹന വെഞ്ചരിപ്പ് തുടർന്ന് വിശുദ്ധ കുർബാന നൊവേന, പ്രസംഗം, രാത്രി 9ന് സെന്റ്. സെബാസ്റ്റിയൻ ഹൈസ്‌കൂൾ ഗ്രൗണ്ട്ൽ വോയ്സ് ഓഫ് കാഞ്ഞൂരിന്റെ 29 )ം മത് തിരുനാൾ കാഴ്ച്ച കുന്നലക്കാടൻ മുവ്വാറ്റുപുഴ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഗാനമേള
തിരുനാൾ ദിനങ്ങളായ 19ന് രാവിലെ 5.30നും 7നും വിശുദ്ധ കുർബാന, നൊവേന. തുടർന്ന് 9.30ന് തിരുനാൾ പാട്ടു കുർബാന, തുടർന്ന് അമ്പും മുടിയും ചാർത്തൽ, ഉച്ചയ്ക്ക് 12 ന് വിശുദ്ധ കുർബാന, നൊവേന, 2.45 ന് ലദീഞ്ഞ് തുടർന്ന് 3 അങ്ങാടി പ്രദക്ഷിണം 6.30 ന് വിശുദ്ധ കുർബാന, രാത്രി 7.30 ന് പളളി മൈതാനിയിൽ 40 ഓളം കലാകാരൻമാർ അണിനിരക്കുന്ന ബാന്റ് മേളം, 9 മണിക്ക് ഡിജിറ്റൽ ആകാശ വർണ്ണ വിസ്മയം, തുടർന്ന് ചെണ്ടവിദ്വാൻ ജൗഷൽ ബാബു നേതൃത്വം നൽകുന്ന 101 കലാകരൻമാർ അണിനിരക്കുന്ന പഞ്ചാരി മേളം.
പ്രധാന തിരുനാൾ ദിനമായ 20ന് രാവിലെ 5.30 നും 7നും വിശുദ്ധ കുർബാന, 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന ഉച്ചയ്ക്ക് 12ന് വർണ്ണ ശമ്പളമായ 3 അങ്ങാടി പ്രദക്ഷിണം, വൈകീട്ട് 6.30ന് പള്ളിചുറ്റി പ്രദക്ഷിണം, രാത്രി 8 ന് പളളി മൈതാനിയിൽ ആകാശ വർണ്ണ വിസ്മയം, 9ന് ജെമിനി മ്യൂസിക്സ് നേതൃത്വം നൽകുന്ന പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയ ലക്ഷ്മിയും ടീമും അവതരിപ്പിക്കുന്ന ഗാനമേള. 21 ന് വൈകീട്ട് 9 ന് രൂപം എടുത്തുവക്കൽ രാത്രി 9.30 ന് പളളിമൈതാനിയിൽ ബ്രദേഴ്സ് കാഞ്ഞൂരിന്റെ 26 )ം മത് സ്നേഹോപകാരം കൊച്ചിൻ നടനം തിയ്യറ്റേഴ്സിന്റെ നാടകം അക്ഷരത്തെറ്റുകൾ.
ജനുവരി 26, 27 തിയതികളിൽ എട്ടാമിടം ആഘോഷിക്കും. 26 ന് രാവിലെ 9.30 ന് ആഘോഷമായ പാട്ടുകുർബാന വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, നൊവേന, പളളിചുറ്റി പ്രദക്ഷിണം. വൈകീട്ട് 8 ന് ആകാശ വിസ്മയം. 9 ന് പളളി മൈതാനിയിൽ കൊച്ചിൻ റിഥം മ്യൂസിക്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡിനൈറ്റ്. 27 ന് രാവിലെ 9.30 ന് ആഘോമായ പാട്ട്കുർബാന തുടർന്ന് പളളി ചുറ്റി പ്രദക്ഷിണം. ഫെബ്രുവരി 1 ന് ഇടവക അമ്പ് തിരുനാൾ. രാവിലെ 7 ന് വിശുദ്ധ കുർബാന തുടർന്ന് അമ്പ് വീടുകളിലേക്ക്. വൈകീട്ട് 4.45 ന് തിരുനാൾ കൊടിയിറക്കൽ.
വാർത്താസമ്മേളനത്തിൽ വികാരി ഫാ. ജോയി കണ്ണമ്പുഴ, അസിസ്റ്റന്റ് വിമാരിമാർ; ഫാ. അമൽ പെരിയപ്പാടൻ, ഫാ. റിൻസ് പുതുശേരി. ഫാ. ജോസ് വലിയകടവിൽ. തിരനാൾ കമ്മറ്റി; ജോയി ഇടശേരി ജനറൽ കൺവീനർ, ജോഷി ചേറ്റുങ്ങൽ ജോയിന്റ് കൺവീനർ, ബിജു പെരുമായൻ സെക്രട്ടറി, ലിജോ ഐക്യരേത്ത് ജോയിന്റ് സെക്രട്ടറി, ജോജി പുതുശേരി ട്രഷറർ, കൈക്കാരൻമാർ: ജോസ് പാറക്ക, ജോസി കോഴിക്കാടൻ. വൈസ് ചെയർമാൻ: ഡേവീസ് വരേക്കുളം എന്നിവർ പങ്കെടുത്തു.



