കാഞ്ഞൂർ: പുതിയേടം ചിറമട്ടം ജഗ്ഷനിൽ ജനകീയ സഹകരണത്തോടെ നിർമ്മിച്ച വി.എസ്. സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഉൽഘാടനം ചെയ്തു.
ദൈവദാൻ സെന്റർ മദർ സിസ്റ്റർ അന്ന ഉൽഘാടനം നിർവഹിച്ചു. പഞ്ചായത്ത് മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.അശോകൻ അധ്യക്ഷനായിരുന്നു. പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി. ഐ.ശശി മുഖ്യാതിഥിയായിരുന്നു. സിനിമാ സീരിയൽ താരം ജയിൻ കെ പോൾ , കാത്തിരിപ്പു കേന്ദ്രം നിർമ്മാണത്തിന് രൂപ കല്പന നൽകിയ ടി.കെ. ഷിബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ. എ. സന്തോഷ്,അജീഷ് കെ ജോണി, കെ.പി. ഷാജി, പി.ബി. അലി, എം.ജി.ഗോപിനാഥ്, പി.എസ് മോഹനൻ, ശ്യാംരാജ് എന്നിവർ പ്രസംഗിച്ചു.



