കാഞ്ഞൂർ : പാറപ്പുറം വല്ലംകടവ് പാലത്തിൽ നിന്നും മാലിന്യം പുഴയിൽ തളളിയവർക്ക് പഞ്ചായത്ത് പിഴ ചുമത്തി. 25000 രൂപയാണ് പിഴ ചുമത്തിയത്. തിരുനാരായണപുരം സ്വദേശി മുഹമ്മദാലി, പാറപ്പുറം സ്വദേശികളായ മുകേഷ്, മനോജ് എന്നിവർക്കെതിരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വാഹനത്തിൽ ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന മാലിന്യം പെരിയാറിലേക്ക് തളളുകയായിരുന്നു. ഇത് കണ്ട യുവാക്കൾ പഞ്ചായത്തിൽ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വാർഡ് മെമ്പർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പോലീസ് എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് പോലീസ്, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.



