
കാഞ്ഞൂർ : കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു രാജിവച്ചു. പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ്, വികസനം, ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരും സ്ഥാനമൊഴിഞ്ഞു. യു.ഡി.എഫിലെ മുൻ ധാരണപ്രകാരമാണ് രാജി. അവശേഷിക്കുന്ന കാലയളവിൽ കോൺഗ്രസിലെ പ്രിയ രഘു പ്രസിഡന്റാകും. രാജിവച്ച വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സരിത ബാബു വൈസ് പ്രസിഡന്റാകും. രാജിവച്ച വൈസ് പ്രസിഡന്റ് സിമി ടിജോ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും വിജി ബിജു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനുമാകും.