കാലടി:എറണാകുളം ജില്ലയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി കെ ഇബ്രാഹിംകുട്ടിയുടെ പേരിൽ കാഞ്ഞൂർ തുറവുംങ്കരയിലുള്ള പി കെ സ്ക്വയറിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സിയാൽ എംഡി എസ് സുഹാസിന് ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിവേദനം നൽകി.ഇവിടെ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന ഓപ്പൺ ജിമ്മിന്റെ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്.ഇതോടനുബന്ധിച്ച് ബാക്കി സ്ഥലങ്ങളിൽ ടൈൽ വിരിക്കുന്നതിനും,ജിമ്മിനോട് ചേർന്നുള്ള ചെങ്ങൽ തോടിൽ കൈവരികൾ സ്ഥാപിക്കുന്നതിനും,ജിമ്മിന് മുകളിൽ കവറിങ് ചെയ്യുന്നതിനും,വനിതാ കോഫി ഷോപ്പിനും,ബയോ ടോയ്‌ലറ്റിനും,കുട്ടികൾക്കും വയോജനങ്ങൾക്കുമായി മിനി പാർക്കിനും ആവശ്യമായ തുക അനുവദിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
പി കെ സ്ക്വയർ പൂർത്തിയാകുന്നതോടെ കാഞ്ഞൂർ തുറവുങ്കര,ചെത്തിക്കോട്,നായത്തോട് എന്നീ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്കും വിമാനത്താവളത്തിലെ ജീവനക്കാർക്കും,ഉദ്യോഗസ്ഥർക്കും വലിയ രീതിയിൽ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും.സിപിഐ കാഞ്ഞൂർ ലോക്കൽ സെക്രട്ടറി ഷിഹാബ് പറേലി,കരീം പള്ളത്ത് കടവിൽ, പി എ മജീദ്,യൂസഫ് പി എ എന്നിവ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.ഇത് സംബന്ധിച്ച് സിയാൽ ഡയറക്ടർ ബോർഡ് അംഗവും റവന്യൂ മന്ത്രിയുമായ കെ രാജനും നിവേദനം നൽകുമെന്നും നേതാക്കൾ പറഞ്ഞു.