കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ അവലോകനയോഗം നടന്നു. പഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്താൻ യോഗത്തിൽ തീരുമാനമായി.
പുതിയിടം ജംഗ്ഷനിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കാനകൾ അടിയന്തിരമായിക്ലീൻ ചെയ്യും. 15 വാർഡുകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷൻ ഡ്രൈ ഡേഎന്നിവ നടത്തുന്നതിന് തീരുമാനിച്ചു. 18 ന് പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 19 ന് വാർഡുകളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനമെടുത്തു.
വൈസ് പ്രസിഡൻറ് സിമി ടീച്ചർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ രഘു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സരിതബാബു, മെമ്പർമാരായ ജയശ്രീ ടീച്ചർ, കെ.എൻ കൃഷ്ണകുമാർ, ടീ.എൻ ഷൻമുഖൻ എം,വി സത്യൻ, ജിഷി സാജു, രിൻസി സാജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ഹരിത കർമ്മ സേന കുടുംബശ്രീ അംഗനവാടി വർക്കർ, ആശാവർക്കർമാർ ആരോഗ്യപ്രവർത്തകർ ഘടകസ്ഥാപന മേധാവികൾ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.