
കാലടി: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടി കയറി. പ്രസുദേന്തി വാഴ്ചയെ തുടർന്ന് വികാരി റവ. ഫാ. മാത്യു കിലുക്കൻ തിരുനാളിന് കൊടിയുയർത്തി. തുടർന്ന് കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് മുൻ വികാരി ഫാ. ജോൺ പുതുവ മുഖ്യ കാർമികനായി.
21-ാം തീയതി വെള്ളിയാഴ്ച രാവിലെ 5.30ന് ആഘോഷമായ കുർബാന, തുടർന്ന് 12 മണിക്കൂർ ആരാധന, വൈകിട്ട് 6നു ദിവ്യ കാരുണ്യ പ്രദക്ഷീണത്തിന് മുഖ്യകാർമികൻ കാഞ്ഞൂർ ഫൊറോന വികാരി റവ. ഫാ. ജോയി കണ്ണമ്പുഴ. വൈകിട്ട് ഏഴുമണിക്ക് ആലപ്പുഴ സൂര്യകാന്തി അവതരിപ്പിക്കുന്ന കല്യാണം എന്ന സാമൂഹ്യ നാടകം ഉണ്ടാകും.22 നു ശനി രാവിലെ 5.30നു കുർബാന, വൈകിട്ട് 5.30ന് ആഘോഷമായ കുർബാന, വചന സന്ദേശം, തുടർന്ന് പട്ടണ പ്രദക്ഷിണം, മൂവാറ്റുപുഴ കുന്നലക്കാടൻസ് അവതരിപ്പിക്കുന്ന ചെണ്ട ബാൻഡ് ഫ്യൂഷൻ പള്ളിയങ്കണത്തിൽ ഉണ്ടാവും.
തിരുനാൾ ദിനമായ 23നു രാവിലെ 6നു കുർബാന, തുടർന്നു തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ, 9.30നു തിരുനാൾ കുർബാന കാർമ്മീകൻ റവ. ഫാ. വിപിൻ കുരിശുതറ, വചന സന്ദേശം റവ. ഫാ. മാർട്ടിൻ ശങ്കുരിക്കൽ, തുടർന്ന് പ്രദക്ഷിണം എന്നിവയുണ്ടാകും. വൈകിട്ട് 7നു ചെങ്ങൽ ജ്‌ഞാനോദയ സ്‌കൂൾ ഗ്രൗണ്ടിൽ തിരുനാൾ കമ്മിറ്റിയും യൂത്ത് ഓഫ് ചെങ്ങൽ കാലടി ചേർന്നു സംഘടിപ്പിക്കുന്ന ‘മെഗാഷോ’ പ്രശസ്ത സിനിമാതാരം കൃഷ്ണപ്രഭ നയിക്കും.തിരുനാൾ ദിവസം വടി എഴുന്നള്ളിക്കാൻ പ്രത്യേക സൗകര്യം ഉണ്ടാകും.