കാലടി: മധുവിധു തീരും മുൻപേ വാഹനാപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്റെ മകൻ അ്ക്ഷയ്‌യുടെ സംസ്‌ക്കാരം വെളളിയാഴ്ച്ച വൈകീട്ട് 4 ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ നടക്കും. ബുധനാഴ്ച്ച രാത്രി 10 മണിയോടെ മറ്റൂരിലായിരുന്നു അപകടം. അക്ഷയ് സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു. ടോറസ് തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു.ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. ഷാലി അമ്മയും അനോൾഡ് സഹോദരനുമാണ്. 41 ദിവസം മുൻപായിരുന്നു അക്ഷയുടെ വിവാഹം. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.



