കാലടി: മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സൻ്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ മറ്റൂരിലായിരുന്നു അപകടം. ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അക്ഷയ് വിവാഹത്തിനായി 2 മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5 നായിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്കാരം നാളെ വൈകീട്ട് 4 ന് മാണിക്കമംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ.



