കാലടി: കൈപ്പട്ടൂർ ഇഞ്ചക്ക കവലക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം കളരിക്കൽ പരേതനായ ശശിധരൻ മകൻ അനിൽ കുമാർ (23) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം. മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനും, നാടൻ പാട്ടുസംഘത്തിൻ്റെ നാടൻ പാട്ടുകൾക്കും ശേഷം മറ്റൂർ പോയി തിരികെ വരവ ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടം.
കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യവെ ഇരുചക്ര വാഹനം സ്കിഡ് ചെയ്താണ് അപകടമുണ്ടായത്. അപകടത്തിൽ അനിൽ കാനയിലേക്ക് തെറിച്ചു വീണു. കൂട്ടുകാരൻ ശരതിനും പരിക്കേറ്റു. ഇതുവഴി വന്നവരാണ് വഴിയിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.
കൂട്ടുകാരൻ ശരത് പാതാളത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
സുനിതയാണ് അനിൽ കുമാറിൻ്റെ അമ്മ. അഖിൽ സഹോദരനാണ്.