കാലടി: ലൈസൻസ് ഇല്ലാത്തതിനെ തുടന്ന് കാലടിയിലെ ജവഹർ തിയ്യേറ്ററിന് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകി. നിലവിൽ തിയ്യേറ്റർ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ലൈസൻസിനുളള അപേക്ഷ പഞ്ചായത്തിൽ നൽകിയിരുന്നുവെങ്കിലും അതിനുളള രേഖകർ സമർപ്പിച്ചിരുന്നില്ല. ഫയർ ആന്റ് സേഫ്റ്റി അടക്കമുളള രേഖകളാണ് നൽകാതിരുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ കുഴി കുത്തിയിരുന്നു. ഇതിനെതിരെ പരാതി ഉയർന്ന് വന്നു. പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും, നിർമാണ പ്രവർത്തികൾ നിർത്തിവയ്പ്പിക്കുകയും ചെയ്തു. മാസങ്ങളോളം അടഞ്ഞുകിടന്ന തിയ്യേറ്റർ കഴിഞ്ഞ ഒക്‌റ്റോബറിലാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. നവീകരിച്ച് റിലീസിങ്ങ് ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ച് വരുന്നതിനിടെയാണ് പഞ്ചായത്ത് മെമ്മോ നൽകിയത്.
സ്റ്റോപ് മെമ്മോ നൽകിയിട്ടും തിയ്യേറ്റർ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.