
കാലടി: വിക്രം സാരഭായി സയൻസ് ഫൗണ്ടേഷൻ സംസ്ഥാനത്ത സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കാലടി ശ്രീശാരദ വിദ്യാലയ ഒന്നാം സ്ഥാനം നേടി. അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുന്ന മത്സരത്തിൽ ശ്രീശാരദയിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ എം.അനിഷയ്ക്കാണ് ഒന്നാം സ്ഥാനം. ചന്ദ്രയാനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ക്വിസ് മത്സരം. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു. ഫൗണ്ടേഷന്റെ എട്ടാമത് ശാസ്ത്ര കോൺക്ലേവിന്റെ ഭാഗമായി കാക്കനാട് വിക്രം സാരാഭായി സയൻസ് സ്ക്കൂളിലാണ് മത്സരം സംഘടിപ്പിച്ചത്.