
കാലടി : അയ്യംമ്പുഴ പഞ്ചായത്തിൽ വീണ്ടും കാട്ടാന കൂട്ടം ഇറങ്ങി .കാലടി പ്ലാൻ്റേഷനിലെ കല്ലാല ബി ഡിവിഷനിലെ ടാസ്കിലാണ് ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടുകൂടി എത്തിയ കാട്ടാനകൂട്ടം ഇറങ്ങിയത് . ഞായറാഴ്ച്ച വൈകിട്ടും ഡിവിഷൻ ഓഫീസിനടുത്ത് കാട്ടാനകൂട്ടം എത്തിയിരുന്നു. എസ്റ്റേറ്റ് മാനേജരെ വിളിച്ചറിയിച്ച ഉടൻ സ്ഥലത്തെത്തുകയും മാനേജരും,ഡിവിഷൻ ഫീൽഡ് എക്സിക്യുട്ടീവും തൊഴിലാളികളും ഒച്ച വച്ച് ആനയെ കാട്ടിലേക്ക് കയറ്റി വിട്ടു.കഴിഞ്ഞ ദിവസം പ്ലാൻ്റേഷൻ ഹയർ സെക്കൻ്ററി സ്കൂൾ കഞ്ഞിപ്പുരക്കുനേരേയും കഴിഞ്ഞ രാത്രി കാട്ടാന ആക്രമണം ഉണ്ടായി. കലങ്ങളെല്ലാം നശിപ്പിച്ചു.രാത്രികാലങ്ങളിലും വെളുപ്പിനും കാട്ടാനകളെയും മറ്റ് മൃഗങ്ങളെയും പേടിച്ച് ഈ പ്രദേശത്തെ ജനങ്ങൾ പുറത്ത് ഇറങ്ങാറില്ലായിരുന്നു . കാട്ടാന കൂട്ടത്തിൻ്റെ ആക്രമണം പകൽ സമയത്തു കൂടി ആയതോടെ ഈ. പ്രദേശത്തെ ജനങ്ങൾ കൂടുതൽ ഭയത്തോടെയാണ് കഴിഞ്ഞ് വരുന്നത്