കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തില്‍ മകരച്ചൊവ്വ ഉത്‌സവത്തിന് തന്ത്രി പ്രതിനിധി നരമംഗലം വാസുദേവന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി കാര്‍മികനായി. ഞായറാഴ്ച രാവിലെ പറയെടുപ്പ്. വൈകീട്ട് ആറു മുതല്‍ നാട്ടരങ്ങ്, പൂമൂടല്‍, ഭഗവതിസേവ. 7.45 മുതല്‍ കരോക്കെ ഗാനമേള. തിങ്കളാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് ആറിന് നൃത്താര്‍ച്ചന, 6.30-ന് പൂമൂടല്‍, ഭഗവതി സേവ, 8.20 മുതല്‍ നൃത്താഞ്ജലി. ചൊവ്വാഴ്ച രാവിലെ 5.30-ന് 101 കരിക്കിന്റെ അഭിഷേകം, 8.30-ന് പൊങ്കാല, സംഗീതാരാധന, അമ്മമാര്‍ക്കുള്ള ചികിത്‌സാ സാഹായ വിതരണവും വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവിതരണവും.
മകരച്ചൊവ്വ മഹോത്‌സവ സമിതിയുടെ കാവിലമ്മ പുരസ്‌ക്കാരം കെ.ജി. വിജയകുമാറിനും മകരച്ചൊവ്വ പുരസ്‌ക്കാരം സായീ ശങ്കര ശാന്തി കേന്ദ്രം ഡയറക്ടര്‍ പി.എന്‍. ശ്രീനിവാസനും സമ്മാനിക്കും. തുടര്‍ന്ന്, ദേവീ നടയില്‍ മകരച്ചൊവ്വ മഹോത്‌സവ സമിതി നടത്തിക്കൊടുക്കുന്ന വിവാഹം. 12 മുതല്‍ മകരയൂട്ട്. വൈകീട്ട് 5.30-ന് മൂന്നാനകള്‍ അണിനിരക്കുന്ന താലഘോഷയാത്ര, ദീപാരാധനയ്ക്ക് ശേഷം 2024 കതിനവെടി, പൂമൂടല്‍, ഭഗവതിസേവ, നൃത്തനൃത്യങ്ങള്‍, താലസ്വീകരണം.