കാലടി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വല്ലാർപാടം പനമ്പുകാട് കോനം കോടത്ത് വീട്ടിൽ ജെസ്വിൻ ജോസഫ് (ഉണ്ണി 30), അയ്യമ്പുഴ ബ്ലോക്ക് 10 കളത്തിൽ വീട്ടിൽ സേവ്യർ (56), കളത്തിൽ വീട്ടിൽ മനു ആൻറണി (27 ) എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അയ്യമ്പുഴ സ്വദേശികളായ അഭിനവ്, നോബിൾ എന്നിവരെയാണ് മർദ്ദിച്ചത്. മനു വിദേശത്ത് നിന്നും ലീവിന് വന്നതാണ്. മറ്റു രണ്ട് പ്രതികൾ മനുവിന്‍റെ ബന്ധുക്കളുമാണ്. ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സാരമായി പരിക്കേറ്റ അഭിനവ് ചികിത്സയിലാണ്. ഇൻസ്പെക്ടർ എം.മനോജ് എസ്.ഐമാരായ അനിൽകുമാർ, കെ.സി.സാജു, ജി.സതീശൻ ,എ.എസ്.ഐ സി.എ ജോർജ്, സീ സിനിയർ സി.പി.ഒമാരായ കെ.എം.പ്രസദ്, നൈജു സെബാസ്റ്റ്യൻ, കെ.പി..സജീവൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments are closed.