കാലടി:ചരിത്രപ്രസിദ്ധമായ മേരിഗിരി തട്ടുപ്പാറ പള്ളിയിലെ മൂന്നാമത് ബൈബിൾ കൺവെൻഷൻ മോൺസിഞ്ഞോർ ഫാ. വർഗ്ഗീസ് ഞാളിയത്ത് ഉദ്ഘാടനം ചെയ്തു.വികാരി ഫാ ജോൺസൺ ഇലവുംകുടി അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായ് നടക്കുന്ന കൺവെൻഷൻ നാളെ സമാപിക്കും. ഗുഡ് നെസ് ടീമിന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ മാത്യു നായക്കാംപറമ്പിൽ, ഫാ ഡെന്നി മണ്ഡപത്തിൽ, ഫാ ഡെർബിൻ ജോസഫ് എന്നിവരാണ് നയിക്കുന്നത്. വൈകിട്ട് 5 മുതൽ 9 വരെയാണ് ധ്യാനം. കൺവെൻഷന് മുന്നോടിയായി ഫാ.സെബാസ്റ്റ്യൻ നെല്ലിശ്ശേരി,ഫാ.സിന്റോ വടക്കുംമ്പാടൻ എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
എല്ലാ ദിവസവും കുമ്പസാരിക്കുന്നതിനും, കൗൺസിലിംങ് നടത്തുന്നതിനും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവെൻഷനു ശേഷം മഞ്ഞപ്രയുടെയും അയ്യമ്പുഴയുടെയും വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റിമാരായ ഡേവീസ് കോളാട്ടുകുടി, ഡേവീസ് മരോട്ടി കുടി, തട്ടുപാറ വികസന സമിതി കൺവീനർ ബിനോയ് ഇടശ്ശേരി, മദർ സുപ്പീരിയർ സിസ്റ്റർ അനീജ മാത്യു, കൺവെൻഷൻ കൺവീനർ ജോയ് കിലുക്കൻ, ജോ.കൺവീനർ ജെൻസൺ കാഞ്ഞൂ പറമ്പൻ,ജെസി വർഗ്ഗീസ് മൂഞ്ഞേലി എന്നിവർ പ്രസംഗിച്ചു.