
കാലടി: പഞ്ചായത്തറിയാതെ നവകേരള സദസ്സിന് പഞ്ചായത്തിന്റെ ആശംസകളുമായി കാലടിയിൽ പഞ്ചായത്തിന്റെ പേരിൽ ഫ്‌ളെക്‌സ് ബോർഡ്. നവ കേരള സദസ്സുമായി യു.ഡി.എഫ്. ഭരിക്കുന്ന കാലടി ഗ്രാമപഞ്ചായത്ത് സഹകരിക്കാതിരിക്കുമ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റോ, ഭരണ സമിതിയോ അറിയാതെ പഞ്ചായത്തിന്റെ പേരിൽ ആശംസകൾ അറിയിച്ചു കൊണ്ടുള്ള ബോർഡ് പഞ്ചായത്തിന്റെ മുറ്റത്ത് വച്ചത്. പിന്നീട് വിവാദമായപ്പോൾ ബോർഡ് കൊണ്ടുവന്നവർ തന്നെ എടുത്ത് അയ്യപ്പ ശരണ കേന്ദ്രത്തിന് മുൻപിലുള്ള നടപ്പാതയിൽ ലൈറ്റിന്റെ കാലിൽ വച്ച് കെട്ടി സ്ഥലം വിട്ടു. സിപിഎം ആണ് ബോർഡ് വച്ചതെന്നും, ബോർഡ് വച്ച കെ.ഡി ജോസഫിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.