
കാലടി : കാലടി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മികവ് 2K23 തിങ്കളാഴ്ച്ച നടക്കും. വിവിധ ആരാധനാലയങ്ങൾ, കാലടി പ്രദേശത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങൾ, സംസ്ഥാന , ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയവർ, കാലടി പ്രസ് ക്ലബിനു കീഴിൽ വരുന്ന കഴിഞ്ഞ എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്‌ക്കൂളുകൾ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.
കാലടി സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ വൈകിട്ട് 5.30 തിന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് പി.ഐ നാദിർഷ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാത്ഥിയായിരിക്കും. റോജി എം ജോൺ എം.എൽ.എ ആദരവുകൾ വിതരണം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ ഐ.ഡി കാർഡ് വിതരണം ചെയ്യും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റുമാരായ ഷൈജൻ തോട്ടപ്പിള്ളി, പി.യു ജോമോൻ, വത്സലകുമാരി വേണു, വിൻസൺ കോയിക്കര,ഗ്രേയ്‌സി ദയാനന്ദൻ, വി.എം ഷംസുദ്ദിൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, അനിമോൾ ബേബി, ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ ചാക്കോച്ചൻ, കാലടി – കാഞ്ഞൂർ റൂറൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി.പോൾ , സംഘാടക സമിതി ചെയർമാൻ ഷിഹാബ് പറേലി, പ്രസ് ക്ലബ് സെക്രട്ടറി അരുൺ മുകുന്ദൻ എന്നിവർ പ്രസംഗിക്കും