07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
125 views 3 sec 0 Comment

ദേശീയ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5 ന്

admin - February 2, 2026

കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ദേശീയ സാങ്കേതിക മത്സരവും പ്രദർശനവുമായ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5-ന് നടക്കും. രാവിലെ 9.30 ന് സൈബർ ഗ്രിഡ് സൊലൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി വെങ്കട്ടരാമൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിക്കും. സിയാൽ ചീഫ് ഇൻഫോർമേഷൻ സെക്യൂരിറ്റി ഓഫീസർ കെ. അനൂപ് നൂതന സാങ്കേതിക വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കും.

വിക്രം സാരാഭായ് സ്പേസ് സെന്റർ, വിവിധ സ്വകാര്യ കമ്പനികൾ, എഐ, മെഡിക്കൽ ഇലക്ട്രോണിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, വിവിധ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ അശ്വമേധയിൽ പങ്കെടുക്കും. വിവിധ കണ്ടുപിടുത്തങ്ങളുടെ പ്രദർശനങ്ങളും, ഡ്രോൺ ഷോ തുടങ്ങിയവയും ഉണ്ടാകും. കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ‘സ്റ്റാർട്ടപ്പ് 360’, വിദഗ്ധരുടെ സാങ്കേതിക ചർച്ചകൾ എന്നിവയും നടക്കും. 4000-ത്തിലധികം പേർ അശ്വമേധയിൽ പങ്കെടുക്കും. സംസ്ഥാന ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. പി. ജയപ്രകാശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ വ്യവസായ ഇടപെടൽ, പ്രായോഗിക പഠനം എന്നിവ ലക്ഷ്യമാക്കിയാണ് ആദിശങ്കര അശ്വമേധ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വിജയികൾക്ക് സർട്ടിഫിക്കേറ്റിന് പുറമെ ക്യാഷ് അവാർഡുകളും നൽകും.

രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് ഫെസ്റ്റ്. പൊതുജനങ്ങൾക്കും, സ്‌കൂൾ വിദ്യാർത്ഥികൾക്കും ഫെസ്റ്റ് കാണാം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 6282314787

PREVIOUS

‘ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ എന്നെ ആക്രമിച്ചു’. കൃത്രിമക്കാല്‍ രാജ്യസഭയില്‍ മേശപ്പുറത്തു വെച്ച് സി സദാനന്ദന്‍;

NEXT

വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കരയിൽ നിന്നും ആരംഭിക്കും
Related Post
September 29, 2023
9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും
September 15, 2024
വിവാഹ സന്തോഷത്തിനിടയില്‍ പൊലിഞ്ഞ മൂന്ന് ജീവനുകള്‍; സങ്കടക്കയത്തിലാഴ്ന്ന് കാഞ്ഞങ്ങാട്ടെ കല്യാണ വീട്
April 15, 2024
പാലക്കാട് റോഡിന് നടുവിൽ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി
September 21, 2023
‘മോനെ ഇനി മോഷ്ടിക്കരുത് ‘ വീട്ടില്‍ കയറിയ കള്ളനെ ഉപദേശിച്ച് അധ്യാപിക
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved