07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
695 views 1 sec 0 Comment

വേങ്ങൂർ-കുറ്റിലക്കര റോഡിന് ശാപമോക്ഷം; റോഡ് ടൈൽ വിരിക്കുകയും ടാർ ചെയ്യുകയും ചെയ്യും

admin - October 28, 2023

കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിലൂടെ കടന്നുപോകുന്ന വേങ്ങൂർ കുറ്റിലക്കര റോഡിന് ശാപമോക്ഷമാകുന്നു. അറ്റകുറ്റപണികൾ നടത്തിയാലും പെട്ടെന്ന് തന്നെ തകർച്ചയിലാകുന്ന റോഡിന്റെ തകർച്ചയിലാകുന്ന ഭാഗം മുഴുവൻ ടൈൽ വിരിച്ച് ബാക്കി ഭാഗം മാത്രം ടാർ ചെയ്യാനുമായി 58,50,000 രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ഏറ്റെടുത്തീട്ടുള്ളതെന്ന്പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് അബിക ബാലകൃഷ്ണൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്ത ചാക്കോ എന്നിവർ പറഞ്ഞു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് വേങ്ങൂരിൽ റോഡിന്റെ ആരംഭ ഭാഗത്ത് റോജി എം ജോൺ എം.എൽ.എ നിർവ്വഹിക്കും.

മുൻ ഭരണ സമിതിയുടെ കാലത്ത് 2016 – 17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 853631 രൂപ ചിലവു ചെയ്താണ് ഈ റോഡ് അവസാനമായി റീ ടാർ ചെയ്തത്. രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഈ റോഡ് ശോച്യാവസ്ഥയിലായി. ഈ ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഈ റോഡ് ശോച്യാവസ്ഥയിലായിരുന്നു. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന ലക്ഷ്യവുമായി 2021- 22 വാർഷത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചക്ക് 2500000 രൂപയും ഗ്രാമ പഞ്ചായത്തിന്റെ 571672 രൂപയും ഉൾപ്പെടുത്തി റോഡിന്റെ ഒരു ഭാഗത്തു നിന്നും ടൈൽസ് വിരിക്കുന്ന ജോലി ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തീക വർഷത്തിൽ ഫണ്ട് ലഭിക്കാതിരുന്നതിനാൽ തുടർന്നുള്ള പ്രവർത്തികൾ ഏറ്റെടുക്കാനായില്ല. ഈ സാമ്പത്തിക വർഷത്തിൽ ഈ റോഡിന് മുൻഗണന കൊടുക്കണമെന്ന റോജി എം ജോൺ എം.എൽ.എയുടെയും മറ്റും നിർദ്ദേശത്തെ തുടർന്ന് റോഡിന് ആവശ്യമായ തുക വകയിരുത്തുകയായിരുന്നു.

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും, സാങ്കേതിക തടസ്സങ്ങൾ എല്ലാം പരിഹരിക്കുന്നതിനുമാണ് കാലതാമസം നേരിട്ടത്. പുതിയ സോഫ്റ്റ് വെയറിൽ ഓരോ പ്രവർത്തനങ്ങളും രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണ് എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കാനായത്. വസ്തുതകൾ ഇതായിരിക്കെ രാഷ്ട്രീയ മുതലെടുപ്പുമായി ചിലർ രംഗത്തെത്തിയത് അവരുടെ രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്നു. സംസ്ഥാനത്തെ എല്ലാ മേഖലകളും നിശ്ചലമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്ഥാവനകളുമായി ഇക്കൂട്ടർ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ 30 മാസമായി ഈ ഭരണ സമിതി ഈ റോഡിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് ഇവർ പറയുന്നത്. മുൻ ഭരണ സമിതിയുടെ കാലത്തു തന്നെ ഈ റോഡ് തകർന്നിരുന്നുവെന്ന് എല്ലാവർക്കുമറിയാം. ലഭ്യമായ വിഭവങ്ങൾ വച്ച് ഇച്ഛാശക്തിയോടെ പദ്ധതികൾ ഏറ്റെടുത്തു കാര്യക്ഷമമായി നടപ്പിലാക്കാൻ ഈ ഭരണ സമിതിക്ക് കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. 30 മാസങ്ങളായി ഇവിടെ ഒന്നും ചെയ്തില്ല എന്നു പറയുന്നവർ 2021. 22 വർഷത്തിൽ ചിലവഴിച്ച 31 ലക്ഷത്തിൽ പരം രൂപയുടെ കണക്കുകൾ മറച്ചു വക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.

 

PREVIOUS

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

NEXT

അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. ശേഷം പിടിച്ചുപറി; രണ്ട് പേർ അറസ്റ്റിൽ
Related Post
September 20, 2024
ഷവര്‍മ കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; അധ്യാപികയ്ക്ക് ദാരുണാന്ത്യം
March 14, 2024
ചികിത്സാ പിഴവ് മൂലം ​രോ​ഗി മരിച്ചതായി പരാതി
June 4, 2025
പത്താം ക്‌ളാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
September 21, 2023
ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്തു. 108 അടി ഉയരം, ചെലവ് 2000 കോടി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved