07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
6,669 views 27 sec 0 Comment

കാലടിയിൽ എംഡിഎംഎ പിടികൂടിയകേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

admin - August 13, 2025

കാലടി: കാലടിയിൽ എം ഡി എം എ പിടികൂടിയകേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. വല്ലം റയോൺ പുരം അമ്പാടൻ വീട്ടിൽ സിയാദ് (43), സൗത്ത് വല്ലം വടക്കേക്കുടി സിദ്ദിഖ് (57) എന്നിവരെയാണ് പെരുമ്പാവൂർ എ. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മെയ് മാസം 28ന് കാലടിയിൽ , 100 ഗ്രാം എം.ഡി.എം.എയുമായി മറ്റൂർ പിരാരൂർ സ്വദേശിനി ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരെ പിടികൂടിയിരുന്നു കാലടി മരോട്ടിചോട് ഭാഗത്ത് വച്ചാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്.

ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ബിന്ദുവിനെ സ്കൂട്ടറിൽ കൊണ്ടുപോകുന്ന വഴിയാണ് അന്വേഷണസംഘം പിടികൂടിയത്.. ബിന്ദുവിനെ ചോദ്യം ചെയ്തതിൽ ചേലാമറ്റത്തുള്ള ഷെഫീക്കും ബിന്ദുവും ഒരുമിച്ചാണ് ബാംഗ്ലൂരിൽ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഷെഫീക്ക് ബിന്ദുവിനെ ഏൽപ്പിച്ച് ബസ്സിൽ കയറ്റി വിട്ടുവെന്നും ബിന്ദു പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഷെഫീഖ് മറ്റൊരു ബസ്സിൽ ബാംഗ്ലൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് അന്വേഷണസംഘം ഷെഫീക്കിനെയും പിടികൂടി.കേസിലെ മൂന്നാം പ്രതിയാണ് സിയാദ് .രാസലഹരി വാങ്ങുന്നതിന് 90,000 രൂപ കൊടുത്ത് വിട്ടത് ഇയാളാണ്. ലൊക്കേഷൻ അയച്ചുകൊടുത്തതും സിയാദാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രതികൾക്ക് വാഹനം എത്തിച്ച് കൊടുത്തത് സിദ്ദിഖാണ്.

പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി , മേപ്പിള്ളി , സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ, എ.എസ്.ഐമാരായ പി .എ അബ്ദുൽ മനാഫ്,നൈജോ സെബാസ്റ്റ്യൻ സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

PREVIOUS

30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

NEXT

വല്യാട്ടിൻ ചിറയിൽ ഓപ്പൺ ജിം തുറന്നു
Related Post
February 28, 2024
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ
March 28, 2024
വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
February 2, 2024
ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍
March 21, 2024
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved