കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി , ചെങ്ങൽ ഭാഗത്ത് കാച്ചപ്പിള്ളി വീട്ടിൽ ഷിൻ്റോ (തമ്പുരു 39) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ, സതീഷ് ബിനോ ആണ് ഉത്തരവിട്ടത്.
രണ്ട് വർഷത്തിനുള്ളിൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, പട്ടികജാതി/പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഫെബ്രുവരിയിൽ കാലടി പോലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.



