കാലടി: അയ്യമ്പുഴ ചുള്ളിയിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ച സംഭവം. കുട്ടിയുടെ വീടിന്റെ സമീപത്തെ വീട്ടിലെ നായക്ക് പേ വിഷബാധ. കുട്ടി മരിച്ച ശനിയാഴ്ച്ചയാണ് നായ ചത്തത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി മരിക്കുന്നതിന് 6 ദിവസം മുൻപ് കുട്ടിയുടെ വീട്ടിലെ നായയും ചത്തിരുന്നു. മെഡിക്കൽ ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി പരിശോധനകൾ നടത്തി. പടയാട്ടിൽ ഷിജു മകൾ ജനിറ്റയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. മരണകാരണം പേവിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ ആകൂ. പനി മൂർച്ഛിച്ചതിനെ തുടർന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ ജനിറ്റയെ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ബോധരഹിതയായ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



