
കാലടി: കനത്ത കാറ്റിലും, മഴയിലും കാലടി പഞ്ചായത്ത് 14-ാം വാർഡിൽ 3 സെൻ്റ് എയർപോർട്ട് പുനരധിവാസസങ്കേതത്തിലെ വീട് പൂർണ്ണമായും തകർന്നു. പള്ളത്ത് ബിജുവിൻ്റെ വീടാണ് തകർന്ന് വീണത്. ഇന്നലെ രാത്രി 10 മണിയോടെ വലിയ ശബ്ദത്തോടെ വീടിൻ്റെ ഓടിട്ട മേൽക്കൂര ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ബിജുവും, ഭാര്യ സാറയും പുറത്തേക്കോടിയതിനാൽ അപകടം പറ്റാതെ രക്ഷപ്പെട്ടു.