
കാഞ്ഞൂർ: യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും ചെങ്ങൽ വനിത വായനശാലയും സംയുക്തമായി ഒരുക്കിയ ഫുട്‌ബോൾ പരിശീലന ക്യാമ്പ് ഫ്രീ കിക്ക് 2025നെ തുടർന്ന് ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു.അണ്ടർ 15കാറ്റഗറിയിലും സീനിയർ വിഭാഗത്തിലുമാണ് പ്രധാനമായ മത്സരങ്ങൾ നടന്നത്. ലഹരിയാകാം കളി കളങ്ങളോട് എന്ന സന്ദേശം ഉയർത്തിയാണ് ഫുട്‌ബോൾ ക്യാമ്പ് സംഘടിപ്പിച്ചത്. 15 വയസ്സിൽ താഴെയുള്ള 30 ഓളം കുട്ടികൾക്ക് പരിശീലനം നൽകി. ഡോക്ടർ ഡെന്നി ദേവസ്സി കുട്ടി ജേഴ്‌സിയും നൽകി.സെൻട്രൽ എക്‌സൈസ് പ്ലെയർ ശ്യാം സുന്ദറാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
ലീഗ് മത്സരങ്ങളിൽ അണ്ടർ ഫിഫ്റ്റീൻ ക്യാറ്റഗറിയിൽ റെഡ്ബുൾ തിരുനാരായണപുരവും ഫസ്റ്റ് റണ്ണറപ്പായി കാലടി ടണും വിജയികളായി.. ബെസ്റ്റ് പ്ലെയർ ആയി സാബിർ ബെസ്റ്റ് കീപ്പർ അലക്‌സ് ബെസ്റ്റ് ബാക്ക് ബെന്നി എന്നിവർ ട്രോഫികൾ സ്വന്തമാക്കി. സീനിയർ മത്സരങ്ങളിൽ സീറോ ബോയ്‌സ് പരുത്തിചോട് വിജയികളായി. ഫസ്റ്റ് റണ്ണറപ്പായി വൈ എഫ് സി ചെങ്ങൽ,ബെസ്റ്റ് പ്ലെയർ ആയി സോഹുലിനെയും ബെസ്റ്റ് കീപ്പർ ജീസ നിനെയുംബെസ്റ്റ് ബാക്ക് വിശാഖിനെയും ട്രോഫികൾ നൽകി ആദരിച്ചു. ചെങ്ങൾ വനിതാ വായനശാല പ്രസിഡൻറ് ആൻസി ജിജോ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ,അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പിയു ജോമോൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ,വ്യവസായ പ്രമുഖൻ വി കെ ഡി തങ്കച്ചൻ, ഡോക്ടർ ഡെന്നി ദേവസി കുട്ടി,വാർഡ് മെമ്പർ ജയശ്രീ ടീച്ചർ, സിപിഎംബ്രാഞ്ച് സെക്രട്ടറി പി എം ഷുക്കൂർ,ലോക്കൽ കമ്മിറ്റി അംഗം പിജി അംബുജാക്ഷൻ,വനിതാ വായനശാല സെക്രട്ടറി ഉഷ കൃഷ്ണൻ,വൈസ് പ്രസിഡൻറ് ഹസീന മുഹമ്മദ് ഷാ, ഗ്രാമീണ വായനശാല പ്രസിഡൻറ് എം കെ ലെനിൻ,കാലടി ഇടവക വികാരി ഫാദർ മാത്യു കിലുക്കൻ,അസിസ്റ്റൻറ് വികാരി ജോസ് പോൾ കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പി വി ഗോവിന്ദൻ, കാലടി ടൗൺ പഞ്ചായത്ത് മെമ്പർ സജീവൻ തുടങ്ങിയവർ സംസാരിച്ചു.
ഡിവൈഎഫ്‌ഐ ചെങ്ങൽ ബ്രാഞ്ച് സെക്രട്ടറി ജിനു ജാക്‌സൺ,മനു ,ജോഷ്വാ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.