കാലടി: കാലടി പ്ലാന്റേഷനിൽ തൊഴിലാളികളായ ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു. കെ.എ കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവരേയാണ് കാട്ടുപന്നി ആക്രമിച്ചത്. രാവിലെയായിരുന്നു സംഭവം. ജോലിക്കായി സ്‌കൂട്ടറിൽ പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



